Site icon Fourteen Kerala – 14 Kerala News

പിൻവാതിൽ അടച്ചിരുന്നില്ല, സ്വകാര്യബസിൽ നിന്ന് തെറിച്ചു വീണ മധ്യവയസ്‌കയ്ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനതപുരം കല്ലറ മരുതമൺ ജംഗ്ഷനിൽ ബസിൽ നിന്നും തെറിച്ചു വീണ് 52 -കാരിക്ക് പരിക്ക് . കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടുകൂടിയായിരുന്നു അപകടം.പാലോട് സ്വദേശിയായ ശൈലജയ്ക്കാൻ അപകടത്തിൽ പരിക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരിക്കുകയാണ്. താടിയെല്ലിനുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല.അപകട സമയത്ത് ബസിന്റെ പിൻ വാതിൽ അടച്ചിരുന്നില്ല. സ്വകാര്യബസുകൾ ഉൾപ്പെടെ പിൻ വാതിൽ അടക്കണമെന്ന ഒരു ചട്ടം നിലനിൽക്കവെയാണ് ഇത്തരത്തിൽ ഒരു അപകടം നടന്നത്.

ബസ്സിന്റെ പിൻവശത്ത് ഡോറിൽ നിൽക്കുകയായിരുന്നു ഷൈലജ. വളവ് കഴിഞ്ഞപ്പോൾ ഇവർ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയത്ത് ബസിന്റെ വാതിലുകൾ തുറന്ന് കിടക്കുകയായിരുന്നു.ഒരു ദിവസത്തിന് താൽകാലികമായി ഓടാൻ വന്ന ബസിൽ നിന്നാണ് സ്ത്രീ അപകടത്തിൽ പെട്ടത്. സ്വകാര്യ ബസിന്റെ വീഴ്ചയാണ് ഇത്തരത്തിൽ ഒരു അപകടത്തിലേക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version