Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ; വൻ നാശനഷ്ടം, വയറിങ്ങ് പൂർണ്ണമായി കത്തിനശിച്ചു

തിരുവനന്തപുരം: മംഗലപുരത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ. തലയ്ക്കോണം അനിതാ കോട്ടേജിൽ സെബീന ബീവിയുടെ വീടാണ് കഴിഞ്ഞദിവസം രാത്രിയിൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചത്.

വീട്ടിലെ വയറിങ്ങ് പൂർണ്ണമായി കത്തിനശിച്ചു. വീട്ടുകാർക്ക് ആർക്കും പരിക്കില്ല.മീറ്റർ ബോക്സ് പൊട്ടിത്തെറിക്കുകയും ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മേൽക്കൂരയിലെ കോൺക്രീറ്റ് ചിലയിടങ്ങളിൽ അടർന്ന് വീണിട്ടുണ്ട്.അടുക്കളഭാ​ഗത്തെ ടെെലുകളും നശിച്ചു. വൻ നാശനഷ്ടം സംഭവിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്.
സ്ഥിരമായി വീട്ടിലും പരിസരത്തും മിന്നലേൽക്കാറുണ്ടെന്ന ആശങ്കയും വീട്ടുകാർ പങ്കുവെച്ചു.

ഒരുവർഷത്തിനിടെ നാലോളം തവണ വീട്ടിൽ ശക്തമായ മിന്നലടിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു. ഒരുതവണ പറമ്പിലെ തെങ്ങ് കത്തിപ്പോവുകയും ചെയ്തിരുന്നു.

Exit mobile version