Site icon Fourteen Kerala – 14 Kerala News

ഭർത്താവ് ജോലിക്കു പോയി തിരിച്ചെത്തിയപ്പോൾ, ഭാര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കാവുംപടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റിന ബിബി(26)യെയാണ് ചൊവ്വാഴ്ച വൈകിട്ട് ആറോടെ താമസ സ്ഥലത്തെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

കാഞ്ഞിരക്കാട്ട് ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് റിനയും ഭര്‍ത്താവ് നൂറുല്‍ ഇസ്ലാമും (34) ഒരു വര്‍ഷമായി താമസിച്ചു വന്നിരുന്നത്.കെട്ടിടനിര്‍മാണ തൊഴിലാളിയായ നൂറുല്‍ ഇസ്‌ലാം ജോലിക്കു പോയി വൈകിട്ട് തിരികെ താമസ സ്ഥലത്തെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Exit mobile version