Site icon Fourteen Kerala – 14 Kerala News

ഡാം കണ്ട് മടങ്ങുന്നതിനിടെ സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാർഥി മരിച്ചു

ആമ്പല്ലൂർ: ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു.
വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടിൽ സാജൻ്റെ മകൾ ഇന്ദുപ്രിയയാണ് (20) മരിച്ചത്.
അപകടത്തിൽ തലക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പാലപ്പിള്ളി വലിയകുളത്താണ് അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു.

കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോളജി വിഭാഗം വിദ്യാർഥിയാണ് ഇന്ദുപ്രിയ. സഹപാഠികളായ നാലുപേർ ചേർന്ന് രണ്ട് സ്കൂട്ടറിലാണ് ഡാം കാണാൻ പോയത്.ഡാം കണ്ട് മടങ്ങുന്നതിനിടെ ഇന്ദുപ്രിയ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു.
മാതാവ്: ലേഖ. സഹോദരി: ആതിര. വരന്തരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.

Exit mobile version