Site icon Fourteen Kerala – 14 Kerala News

സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു: വിവാദങ്ങള്‍ക്കിടെ ഗവർണറെ കണ്ട് പി വി അൻവർ, തെളിവുകൾ കൈമാറി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പി വി അൻവർ എംഎല്‍എ.
പുറത്ത് കൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് ഗവർണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ തന്നെ പ്രതിപക്ഷ ഭാഗത്ത് ഇരുത്തേണ്ട ജോലി സ്പീക്കർ എടുക്കണ്ടെന്നും പി വി അൻവർ പറഞ്ഞു.
ഗവർണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഗവർണറെ ധരിപ്പിച്ചിട്ടുണ്ട്.

സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവർണറെ കണ്ടത്. ചില തെളിവുകൾ കൂടി ഗവർണർക്ക് കൈമാറുമെന്നും പി വി അൻവർ കൂട്ടിച്ചേര്‍ത്തു.

Exit mobile version