Site icon Fourteen Kerala – 14 Kerala News

ബൈക്കിൽ യുവാവിന്റെ ന​ഗ്നയാത്ര; സംഭവം പുലർച്ചെ ഒരു മണിയോടെ, അന്വേഷണം ആരംഭിച്ചു

കൊച്ചി: പെരുമ്പാവൂർ ടൗണിൽ ബൈക്കിൽ യുവാവിന്റെ ന​ഗ്നയാത്ര. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പെരുമ്പാവൂരിൽ നിന്നും ആലുവ റൂട്ടിലേക്കാണ് യുവാവ് വിവസ്ത്രനായി വാഹനമോടിച്ചത്. ഒരു ഷൂ മാത്രമായിരുന്നു യുവാവ് ധരിച്ചിരുന്നത്.

ബൈക്കിന് പിന്നിലുണ്ടായിരുന്ന വാഹനയാത്രികർ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വാഹനമോടിച്ചത് ആരാണെന്ന് വ്യക്തത വന്നിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version