Site icon Fourteen Kerala – 14 Kerala News

ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

സോക്കര്‍ ചരിത്രത്തിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ സ്പെയിന്‍ സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ് പ്രഫഷനല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചു. ഒക്ടോബര്‍ എട്ടിന് സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ താരത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കും.

തന്റെ കരിയറില്‍ ഏറിയ സമയവും എട്ടാം നമ്പര്‍ ഉള്ള ജഴ്സിയായിരുന്നു ഇനിയസ്റ്റ് ധരിച്ചിരുന്നത്. ഇതാണ് വിരമിക്കലിന്റെ ഔദ്യോഗിക ചടങ്ങ് എട്ടാം തീയ്യതി തന്നെ സംഘടിപ്പിക്കുന്നത്. ബാഴ്സലോനയുടെ മധ്യനിര നിയന്ത്രിച്ചിരുന്ന താരം സോഷ്യല്‍ മീഡിയ ഹാന്റിലില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് വിരമിക്കല്‍ സോക്കര്‍ ലോകത്തെത്തിയത്. പുറംതിരിഞ്ഞ് നില്‍ക്കുന്ന ഇനിയസ്റ്റയുടെ ചിത്രത്തില്‍ ‘Coming Soon 08.10.24.’ എന്ന് പെയിന്റ് ചെയ്യുന്ന വീഡിയോ ആണ് താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

Exit mobile version