Site icon Fourteen Kerala – 14 Kerala News

ചട്ടം ലംഘിച്ച് ഓപ്പറേഷൻ തിയറ്ററിൽ ഓണാഘോഷം; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ചട്ടം ലംഘിച്ച് ഓണാഘോഷം. തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗമാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
മെഡിക്കൽ കോളജ് കാത്ത് ലാബിൽ ഉച്ചയ്ക്ക് തുടങ്ങിയ ഓണാഘോഷ പരിപാടികൾ രാത്രി വൈകിയും തുടരുന്നു.

തിയറ്റർ യൂണിഫോമിൽ കാർഡിയോളജി വിഭാഗം മേധാവി ഉൾപ്പെടെ ഓണസദ്യ കഴിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. കാത്ത് ലാബിനുള്ളിൽ നടക്കുന്ന കലാപരിപാടികളുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.ഓപ്പറേഷൻ തിയേറ്ററിൽ ഓണാഘോഷം നടത്തിയ സംഭവം നേരത്തെയും വിവാദമായിരുന്നു.

Exit mobile version