Site icon Fourteen Kerala – 14 Kerala News

സ്വർണവില സർവകാല ഉയരത്തിൽ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിന് 60 രൂപ വർദ്ധിച്ച് 7060 രൂപയും, പവന് 480 രൂപ വർദ്ധിച്ച് 5,6480 രൂപയുമായിരുന്നു. സ്വർണവിലയിൽ മാറ്റമില്ലെങ്കിലും വെള്ളിയുടെ വില ഇന്നും ഉയർന്നിട്ടുണ്ട്.

ഒരു രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയാണ്.പശ്ചിമേഷ്യയിൽ ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നത്.യുദ്ധ ആശങ്കകൾ വർധിക്കുമ്പോൾ സ്വർണത്തിൽ നിക്ഷേപങ്ങൾ കൂടും. ഇത് വില ഉയർത്തും. ഉടൻ ഒരു വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്

Exit mobile version