Site icon Fourteen Kerala – 14 Kerala News

ഈ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്, പാർട്ടിയെ കൊത്തി വലിക്കാൻ എറിഞ്ഞു കൊടുക്കരുത് – പി കെ ശ്രീമതി

തിരുവനന്തപുരം: ശത്രുക്കൾക്ക് പാർട്ടിയെ കൊത്തി വലിക്കാൻ എറിഞ്ഞു കൊടുക്കരുത്, അത് ശരിയല്ല .പി വി അൻവർ എംഎൽഎക്കെതിരെ വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി രംഗത്ത് .
ശത്രുക്കൾക്ക് പാർട്ടിയെ കൊത്തി വലിക്കാൻ എറിഞ്ഞു കൊടുക്കരുത്. പാർട്ടി അനുഭാവിയായാലും മെമ്പറായാലും ബന്ധുക്കളായാലും ആരായാലും കൊള്ളാം.ആരായാലും ശരി, അത് ശരിയല്ല. കാരണം ഈ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്. തൊഴിലാളികളുടെയും അധ്വാനിക്കുന്നവരുടെയും പാർട്ടിയാണ്.

അധ്വാനിക്കുന്നവരുടെ ക്ഷേമത്തിനും താല്‍പര്യത്തിനും മുന്‍തൂക്കം കൊടുത്ത് പ്രവർത്തിച്ചതുകൊണ്ടാണ് സഖാവ് അഴീക്കോടന്‍റെ പാർട്ടി ഇന്ന് കേരളത്തിന്‍റെ നമ്പർ വണ്‍ പാർട്ടിയായത്. ‘, പി കെ ശ്രീമതി പറഞ്ഞു.

Exit mobile version